KSTA Irikkur Subdistrict News


കേന്ദ്ര ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ പ്രതിഷേധം

ഇരിക്കൂർ, 2021 ഫെബ്രവരി 15 >> കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ സംസ്ഥാന വ്യാപകമായി മേഖലാ തല ധർണ്ണകൾ നടത്തി. ഇരിക്കൂർ മേഖലാ തല ധർണ്ണ ശ്രീകണ്ഠപുരം ബസ്‍സ്റ്റാന്റിൽ കെ ജി എൻ എ കണ്ണൂർ ജില്ലാ സെക്രട്ടറി പി വി പുഷ്പജ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ മേഖലാ ഇരിക്കൂർ പ്രസിഡണ്ട് എം വി നാരായണൻ അധ്യക്ഷം വഹിച്ചു. മേഖലാ സെക്രട്ടറി പി സേതു സ്വാഗതം പറഞ്ഞു. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.