KSTA Irikkur Subdistrict News


എൽ എസ് എസ് - യു എസ് എസ് മാതൃകാ പരീക്ഷ നടത്തി

ഇരിക്കൂർ, 2021 ഡിസംബർ 16 >> 2021 ഡിസംബർ 18 ന് നടക്കുന്ന എൽ എസ് എസ് - യു എസ് എസ് പരീക്ഷയുടെ മാതൃകാ പരീക്ഷ കെ എസ് ടി എ നേതൃത്വത്തിൽ ഉപജില്ലയിലെ എൽ പി, യു പി സ്കൂളുകളുകളിൽ നടത്തി. മാതൃകാ പരീക്ഷകളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കെ എസ് ടി എ ജില്ലാ എക്സി.അംഗം എം വി നാരായണൻ, ഉപജില്ലാ അക്കാദമിക കൺവീനർ ടി വി ഒ സുനിൽ കുമാർ, ഉപജില്ലാ സെക്രട്ടറി കെ പി ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.