KSTA Irikkur Subdistrict News


മെഡിസെപ് - എഫ് എസ് ഇ ടി ഒ ആഹ്ലാദം

ഇരിക്കൂർ, 2021 ഡിസംബർ 23 >> സംസഥാന നിയമ സഭ മെഡിസെപ് അംഗീകരിച്ചതിൽ കേരളത്തിലെ സർവ്വീസ് അധ്യാപക സംഘടനകൾ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഒാഫീസുകളിലും സ്കൂളുകളിലും ആഹ്ലാദ പ്രകടനങ്ങൾ നടത്തി. ചെങ്ങളായി പി എച്ച് സി യിൽ കെ ജി എൻ എ ജില്ലാസെക്രട്ടറി പുഷ്പജ സംസാരിച്ചു. വയക്കര യുപി സ്കൂളിൽ കെ എസ് ടി എ ജില്ലാ എക്സി അംഗം എം വി നാരായണൻ, ഉപജില്ലാ സെക്രട്ടറി കെ പി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ഇരിക്കൂർ ബ്ലോക്ക് ഓഫീസിൽ രാമകൃഷ്ണൻ സംസാരിച്ചു. നുച്യാട് ജി യു പി എസിൽ കെ എസ് ടി ഉപജില്ലാ വൈസ് പ്രസിഡണ്ട് കെ വി നാരായണൻ, ബ്രാഞ്ച് സെക്രട്ടറി സുധൻ ബി കെ എന്നിവർ സംസാരിച്ചു.