KSTA Irikkur Subdistrict News
മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക
ഇരിക്കൂർ, 2021 ഡിസംബർ 12 >>മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ശ്രീകണ്ഠാപുരം ഹൈസ്കൂളിൽ ജില്ലാ പ്രസിഡൻറ് ഇ.കെ.വിനോദൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡൻ്റ് ഇ.കെ.അജിത് കുമാർ അധ്യക്ഷനായി. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശൻ സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി കെ.പി.ശിവപ്രസാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ടി.പ്രസാദ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പി.വി.കാർത്ത്യായനി അനുശോചന പ്രമേയവും ,കെ.തങ്കമണി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന് സ്വാഗത സംഘം ചെയർമാൻ വി.സി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.ജില്ലാ ജോ. സെക്രട്ടറി ടി.വി.ഗണേശൻ, വൈസ്.പ്രസിഡൻ്റ് രാധാകൃഷ്ണൻ ,ജില്ലാഎക്സിക്യൂട്ടീവ് എം.വി.നാരായണൻ, ജില്ലാ കമ്മറ്റി അംഗം പി. സാവിത്രി എന്നിവർ അഭിവാദ്യം ചെയ്തു.പി.പ്രസാദ് നന്ദി രേഖപ്പെടുത്തി. സമ്മേളനം തെരെഞ്ഞെടുത്ത ഭാരവാഹികൾ - കെ.പി.ശിവപ്രസാദ് (സെക്രട്ടറി) കെ.തങ്കമണി, സി.കെ.സുധീഷ്, പി.ശ്യാംകുമാർ (ജോ. സെക്രട്ടറിമാർ) ഇ.കെ.അജിത്കുമാർ (പ്രസിഡൻ്റ്) ടി.പ്രസാദ്, കെ.വി.നാരായണൻ, മിനി.ഏ.ജി (വൈസ്.പ്രസിഡൻ്റുമാർ) സുനിൽ കുമാർ.ടി.വി.ഒ.(ട്രഷറർ)![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |