KSTA Irikkur Subdistrict News 2021-22


കേന്ദ്ര ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ പ്രതിഷേധം

ഇരിക്കൂർ, 2021 ഫെബ്രവരി 15 >> കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ സംസ്ഥാന വ്യാപകമായി മേഖലാ തല ധർണ്ണകൾ നടത്തി. ഇരിക്കൂർ മേഖലാ തല ധർണ്ണ ശ്രീകണ്ഠപുരം ബസ്‍സ്റ്റാന്റിൽ കെ ജി എൻ എ കണ്ണൂർ ജില്ലാ സെക്രട്ടറി പി വി പുഷ്പജ ഉദ്ഘാടനം ചെയ്തു..>> കൂടുതല്‍ വായിക്കുക

മെഡിസെപ് - എഫ് എസ് ഇ ടി ഒ ആഹ്ലാദം

ഇരിക്കൂർ, 2021 ഡിസംബർ 23 >> സംസഥാന നിയമ സഭ മെഡിസെപ് അംഗീകരിച്ചതിൽ കേരളത്തിലെ സർവ്വീസ് അധ്യാപക സംഘടനകൾ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഒാഫീസുകളിലും സ്കൂളുകളിലും ആഹ്ലാദ പ്രകടനങ്ങൾ നടത്തി. ചെങ്ങളായി പി എച്ച് സി യിൽ കെ ജി എൻ എ ജില്ലാസെക്രട്ടറി പുഷ്പജ സംസാരിച്ചു..>> കൂടുതല്‍ വായിക്കുക

എൽ എസ് എസ് - യു എസ് എസ് മാതൃകാ പരീക്ഷ നടത്തി

ഇരിക്കൂർ, 2021 ഡിസംബർ 16 >> 2021 ഡിസംബർ 18 ന് നടക്കുന്ന എൽ എസ് എസ് - യു എസ് എസ് പരീക്ഷയുടെ മാതൃകാ പരീക്ഷ കെ എസ് ടി എ നേതൃത്വത്തിൽ ഉപജില്ലയിലെ എൽ പി, യു പി സ്കൂളുകളുകളിൽ നടത്തി.>> കൂടുതല്‍ വായിക്കുക

മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക

ഇരിക്കൂർ, 2021 ഡിസംബർ 12 >>മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ശ്രീകണ്ഠാപുരം ഹൈസ്കൂളിൽ ജില്ലാ പ്രസിഡൻറ് ഇ.കെ.വിനോദൻ ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക

മനുഷ്യാവകാശ ദിനം - ജാഗ്രതാ സദസ്സുകൾ നടത്തി

ഇരിക്കൂർ, 2021 ഡിസംബർ 10 >>മനുഷ്യാവകാശത്തോടനുബന്ധിച്ച് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ കെ എസ് ടി എ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. വയക്കര യു പി സ്കൂളിൽ ജില്ലാ എക്സി.കമ്മറ്റി അംഗം എം വി നാരായണൻ ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക

ഉപജില്ലാ സമ്മേളനം - പൊതു യോഗം സംഘടിപ്പിച്ചു

ഇരിക്കൂർ, 2021 ഡിസംബർ 9 >>കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ മുപ്പത്തിയൊന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ശ്രീകണ്ഠപുരം ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഡി വൈ എഫ് ഐ ശ്രീകണ്ഠപുരം ബ്ലാക്ക് സെക്രട്ടറിയുമായ റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക

കെ.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ സമ്മേളനംസംഘാടക സമിതി രൂപീകരിച്ചു.

ഇരിക്കൂർ, 2021 നവംബർ 18 >>കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ മുപ്പത്തിയൊന്നാം വാർഷിക സമ്മേളനം ഡിസംബർ 12ന് ശ്രീകണ്ഠാപുരം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം കാവുമ്പായി സ്മാരക മന്ദിരത്തിൽ സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.സി.രാഘവൻ ഉദ്ഘാടനം ചെയ്തു >> കൂടുതല്‍ വായിക്കുക