KSTA Irikkur Subdistrict News
കെ.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ സമ്മേളനംസംഘാടക സമിതി രൂപീകരിച്ചു.
ഇരിക്കൂർ, 2021 നവംബർ 18 >>കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ മുപ്പത്തിയൊന്നാം വാർഷിക സമ്മേളനം ഡിസംബർ 12ന് ശ്രീകണ്ഠാപുരം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം കാവുമ്പായി സ്മാരക മന്ദിരത്തിൽ സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.സി.രാഘവൻ ഉദ്ഘാടനം ചെയ്തു.എം.വേലായുധൻ, പി.മാധവൻ, കെ.പി.രാധാകൃഷ്ണൻ, വി.സി.രാമചന്ദ്രൻ ,എം.വി.നാരായണൻ, കെ.കെ.രവി, എന്നിവർ സംസാരിച്ചു.ഉപജില്ലാ സെക്രട്ടറി കെ.പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഇ.കെ.അജിത്കുമാർ അധ്യക്ഷനായി. ഭാരവാഹികൾ - വി.സി.രാമചന്ദ്രൻ (ചെയർമാൻ), ഇ.കെ.അജിത്കുമാർ, പ്രസാദ്.ടി (വൈസ്.ചെയർമാൻമാർ, കെ.പി.ശിവപ്രസാദ് (കൺവീനർ), പി.ഷിജിൻ, പി.പ്രസാദ് (ജോ. കൺവീനർമാർ)![]() |
![]() |
![]() |
![]() |
![]() |
![]() |